ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം; മെഡല്‍ എണ്ണത്തിലും ചരിത്രത്തിനരികെ

ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ.

പതിമൂന്നാം ദിനത്തില്‍ വനിതാ ഹോക്കിയിലും മെഡല്‍ നേടിയതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം ആറ് ആയി ഇതോടെയാണ് ഇന്ത്യ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്.

പൊരുതിക്കളിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഫൈനലിൽ ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വനിതാ ടീമിന്‍റെ നേട്ടം വെള്ളിയിലൊതുങ്ങി.

ഇതോടെ ഇന്നത്തെ ഇന്ത്യയുടെ മെഡൽനേട്ടം ആറായി ഉയർന്നു. നേരത്തെ, സെയ്‌ലിങ്ങിൽനിന്നു മാത്രമായി ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്ന് മെകലുകള്‍ ഇന്ത്യ നേടിയിരുന്നു.

പരുക്കിനെ തുടർന്ന് ബോക്സിങ് മിഡിൽ വെയ്റ്റ് 75 കിലോ സെമിയിൽനിന്ന് പിൻമാറിയ വികാസ് കൃഷ്ണനും സ്ക്വാഷ് ടീം ഇനത്തിൽ സെമിയിൽ തോറ്റ പുരുഷ ടീമുമാണ് ഇന്നു മെഡൽ നേടിയ മറ്റുള്ളവർ.

ഇന്ത്യയുടെ 65 മെഡലുകളില്‍ 13 സ്വർണവും 23 വെള്ളിയും 28 വെങ്കലവും ഉൾപ്പെടും.

2010ലെ ഗ്വാങ്ഷൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ 65 മെഡലുകൾ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

ഇതോടെ, ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ 2010 ലെ റെക്കോർഡിനൊപ്പമെത്തി. സുവർണ നേട്ടത്തിൽ ഏഷ്യൻ ഗെയിംസിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്കാകുമോ എന്നാവും ഇനി ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം.

2010ലെ ഗ്വാങ്ഷൗവിൽ നേടിയ 14 സ്വർണ മെഡലുകളാണ് നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. വനിതകളുടെ സ്ക്വാഷ് ടീം, ബോക്സിങ്ങിൽ അമിത് കുമാർ എന്നിങ്ങനെ രണ്ടു ഫൈനലുകൾ കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

20 വർഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഫൈനൽ കളിച്ച വനിതാ ടീം അവസാനം വരെ പൊരുതിയാണ് ഫൈനലിൽ തോൽവി സമ്മതിച്ചത്.

11–ാം മിനിറ്റിൽ ഷിമിസുവിലൂടെ മുന്നിൽക്കയറിയ ജപ്പാനെ 32–ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ സമനിലയിൽ പിടിച്ചു.

എന്നാൽ, 44–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി കോർണർ ഇന്ത്യയുടെ വിധി നിർണയിച്ചു. കവാമുറ മൊട്ടോമി പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ടതോടെ ജപ്പാന് വിജയം.

കഴിഞ്ഞ തവണ ഇഞ്ചിയോണിൽ ഇന്ത്യൻ വനിതകൾ വെങ്കലം നേടിയിരുന്നു.

പുരുഷവിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ മലേഷ്യയോടു തോറ്റിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു തോൽവി.

വെങ്കല മെഡലിനായി ഇന്ത്യ ശനിയാഴ്ച പാക്കിസ്ഥാനെ നേരിടുന്നുണ്ട്.
യ്ക്ക് ചരിത്രത്തിലെ ആദ്യ വെങ്കലമെഡൽ സമ്മാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News