മോഡിയുടെ സാമ്പത്തിക പരിഷ്കരണങ്ങളെ അക്കമിട്ട് വിമര്‍ശിച്ച് എെസക്; മേക്ക് ഇന്‍ ഇന്ത്യ പൂര്‍ണ പരാജയം: ധനമന്ത്രി തോമസ് എെസക്

രാജ്യത്തിന്‍റെ കറന്‍സി ചരിത്രത്തിലെ ഏറ്റവും താ‍ഴ്ന്ന നിലയിലാണ് ഇന്ന്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഡോളറിനോട് ഏറ്റവും താവെ നില്‍ക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ ഇന്ന് 70.87 എന്ന നിലയിലാണ്.

കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം തക്കത്ത സാമ്പത്തിക രംഗം ഇന്നും കരകയറിയിട്ടില്ല.

ഇന്ത്യന്‍ സാമ്പത്തിക രംഗം ഏറ്റവും പ്രതിസന്ധിയില്‍ നിന്ന പാദത്തിലെ കണക്കുകളുമായി പുതിയ കണക്കുകളെ തട്ടിച്ച് വച്ചാണ് ബിജെപി അനുകൂലികള്‍ സാമ്പത്തിക തകര്‍ച്ചയെ ന്യായീകരിക്കുന്നത്.

നോട്ട് നിരോധനം മണ്ടന്‍ തീരുമാനമാണ്. മേക്ക് ഇന്‍ ഇന്ത്യ ഇന്ത്യയെ വിദേശ വസ്തുക്കളുടെ കമ്പോളമാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളു.

മോഡിയുടെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെ അക്കമിട്ട് വിമര്‍ശിച്ച് ധനമന്ത്രി തോമസ് എെസക് പീപ്പിള്‍ ടിവി ന്യൂസ് ആന്‍റ് വ്യൂസില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here