അധ്യാപന യോഗ്യതയ്ക്കും, അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമുള്ള യുജിസിയുടെ അഖിലേന്ത്യാ യോഗ്യതാ പരീക്ഷ (നെറ്റ്) ഡിസംബറില്‍ നടക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://nta.ac.in, http://ntanet.nic.in എന്നീ സൈറ്റുകളില്‍ ല്‍ പ്രസിദ്ധീകരിക്കും.

സെപ്റ്റംബര്‍ ഒന്ന് (ഇന്ന്) മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള അവസാന തീയ്യതി ഒകടോബര്‍ 30. സാധരണയില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടക്കുക.