കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി രാജ്യം

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ദില്ലി ഒരുങ്ങി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന കര്‍ഷകര്‍ സെപ്‌റബര്‍ അഞ്ചിന് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും.

മൂന്ന് ലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല അറിയിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഇടത്പക്ഷ തൊഴിലാളി, കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം.

സി.ഐ.ടി.യു, അഖിലേന്ത്യാ കിസാന്‍ സഭ,അഖിലേന്ത്യാ അഗ്രി കള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങഇയവര്‍ സംയുക്തമായി നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ മൂന്ന് ലക്ഷത്തിലേറെ തൊളിവാളികള്‍ പങ്കെടുക്കും.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും 2500 കിലോമീറ്റര്‍ നീളുന്ന ബൈക്ക് റാലിയ്ക്ക് തുടക്കമായി.

മഹാരാഷ്ട്രയെ വിറപ്പിച്ച ലോഗ് മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകര്‍ പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്താണ് എത്തുന്നത്.400 ലേറെ ജില്ലകളിലായി 600 ഓളം സ്ഥലങ്ങളില്‍ പ്രത്യേകമായി നടന്ന പ്രകടനങ്ങള്‍ പൂര്‍ത്തിയായി.

കേരളത്തിന്റെ മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത് പട്‌നായിക്കിന്റെ അദ്ധ്യതയിലാണ് റിസപ്ഷന്‍ കമ്മിറ്റി.

സെപ്ന്റബര്‍ നാലോടെ തൊഴിലാളികള്‍ ദില്ലിയില്‍ എത്തിച്ചേരും.ഇവര്‍ക്കായി രാം ലീല മൈതാനിയില്‍ വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.അഞ്ചാം തിയതി രാവിലെ 9 മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here