പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികള്‍; നഷ്ടം നൂറ്റി പതിനെട്ട് കോടി; മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മ്മിക്കും: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികളെയെന്ന് പ്രാഥമിക കണക്ക്. 118 കോടി രൂപയുടെതാണ് നാശനഷ്ടം.

ഈ അംഗന്‍വാടികള്‍ക്ക് പകരം താത്ക്കാലികമായി സംവിധാനം ഏര്‍പ്പെടുത്തും. മാതൃകാ അംഗന്‍വാടികളായി ഇവ പുനര്‍നിര്‍മ്മിക്കാനും സർക്കാർ തീരുമാനിച്ചു.

പ്രളയക്കെടുതിയില്‍ അംഗൻവാടികളുടെ പ്രാഥമിക കണക്കെടുപ്പില്‍ 131 അംഗന്‍വാടികള്‍ പൂര്‍ണമായും ഉപയോഗ ശൂന്യമായി.

1670 അംഗന്‍വാടികള്‍ക്ക് ഭാഗീകമായി കേടുപാട് പറ്റിയിയെന്നും കണ്ടെത്തി. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനായി 118 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ഈ അംഗന്‍വാടികള്‍ക്ക് പകരം താത്ക്കാലികമായുള്ള സംവിധാനം ഏര്‍പ്പെടുത്തും. തുടർന്ന് ഇവ മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മ്മിക്കും.

പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സഹായ ഉപകരണങ്ങളുടെ കണക്കുകളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഭിന്നശേഷിക്കാരുടേയും വനിതകളുടേയും നഷ്ടപ്പെട്ട തെഴില്‍ സ്ഥാപനങ്ങള്‍ക്ക് പകരം എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച് തീരുമാനിക്കും.

വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയും വനിതാ വികസന കോര്‍പറേഷന്‍ വഴിയും വായ്പകള്‍ ലഭ്യമാക്കാനാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News