
രാജ്യത്താകെ ദുരിതം വിതച്ച നോട്ട് നിരോധനം സാമ്പത്തിക മേഖലയേയും ജനജീവിതത്തേയും പ്രതികൂലമായി ബാധിക്കുമ്പോഴും ന്യായീകരണവുമായി രംഗത്തെത്തിയവരാണ് സംഘപരിവാരം.
സാമ്പത്തിക വിദ്ഗരെല്ലാം നോട്ട് നിരോധനത്തെ എതിര്‍ത്തപ്പോഴും ന്യായീകരിക്കാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
അവസാനം ആര്‍ബിഎെ തന്നെ നോട്ട് നിരോധനം പരാജയപ്പെട്ട തീരുമാനമായിരുന്നെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ നോട്ടുകള്‍ മാറുന്നതിനിടെ നൂറുകണക്കിനാളുകളാണ് മരണപ്പെട്ടത്.
ഇത്തരത്തില്‍ നോട്ട് നിരോധനം കവര്‍ന്നെടുത്ത കൊല്ലത്തെ ചന്ദ്രശേഖരന്‍റെ ഭാര്യ രാധാമണിയെന്ന വീട്ടമ്മയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്‍റെ കുടുംബത്തെ അനാധമാക്കിയിട്ട് മോഡി എന്ത് നേടിയെന്ന് നിറകണ്ണുകളോടെ ഇവര്‍ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here