ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് കിറ്റുകളൊരുങ്ങുന്നു; കൂടെനിന്ന് കുടുംബശ്രീയും

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി കിറ്റുകളൊരുക്കുകയാണ് കളമശ്ശേരി കളക്ഷൻ സെന്‍ററില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ്, സപ്ലൈകോ എന്നിവയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ലോറികളില്‍ നിന്ന് ഇറക്കുന്നതും പാക്ക് ചെയ്ത് കയറ്റി അയക്കുന്നതും പൂര്‍ണമായും കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ്.

എറണാകുളം ജില്ലയിൽ എട്ടോളം കളക്ഷൻ സെൻററുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ കുടുംബശ്രീ പൂർണ്ണമായും നിയന്ത്രിക്കുന്ന കളക്ഷൻ സെന്‍ററാണ് കളമശ്ശേരിയിലേത്.

ഇവിടെ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്ന ആളുകൾക്ക് ആവശ്യമായ വസ്തുക്കൾ കിറ്റുകളായി നൽകുന്നതിന് വേണ്ട മുഴുവൻ പ്രവർത്തനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെയ്യുന്നത്.

ചെയ്യുന്നത് സാധനങ്ങൾ ലോറികളിൽ നിന്നും കളക്ഷൻ സെന്‍ററില്‍ ഇറക്കുന്നതും പാക്ക് ചെയ്യുന്നതും കുടുംബശ്രീ പ്രവർത്തകരാണ്.

മറ്റ് കളക്ഷൻ സെന്‍ററുകളില്‍ കുടുംബശ്രീ പ്രവർത്തകർ വളണ്ടിയർമാരായി പ്രവർത്തിക്കുമ്പോൾ കളമശ്ശേരിയിൽ കളക്ഷൻ സെൻറർ പൂർണ്ണമായും കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ്.

പല സംസ്ഥാനങ്ങളിൽ നിന്നായി വന്ന നാൽപതോളം ലോഡ് വസ്തുക്കളാണ് കളമശ്ശേരിയിലെ കളക്ഷൻ സെൻററിൽ സ്വീകരിച്ചിട്ടുള്ളത്.

ആഹാര സാധനങ്ങൾക്ക് പുറമേ വസ്ത്രങ്ങളും ചെരുപ്പുകളും ഇവിടെയുണ്ട്. ഇവിടെനിന്നും നൽകുന്ന കിറ്റിൽ അവശ്യസാധനങ്ങൾ ആയ ഭക്ഷ്യ വസ്തുക്കള്‍‍, വസ്ത്രങ്ങള്‍, മരുന്നുകൾ, ശുചീകരണ സാമഗ്രികൾ എന്നിവയ്ക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അയയ്ക്കുന്ന പാൽപ്പൊടി, തേയില, ബിസ്കറ്റ് എന്നിവയുമുണ്ട്.

കണയന്നൂർ താലൂക്കിൽ ഉള്ള പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനാവശ്യമായ കിറ്റുകളാണ് കളമശ്ശേരിയിലെ കളക്ഷൻ സെന്‍ററില്‍ നിന്നും കയറ്റി അയയ്ക്കുന്നത്.

കിറ്റുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഹോർട്ടികോർപ്പിൽ നിന്നും സപ്ലൈകോയിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News