കളിത്തോക്ക് ചൂണ്ടിയ നടിയെ പൊലീസ് വെടിവെച്ചു കൊന്നു; മരിച്ചത് മി ടു കാമ്പയിനിന്‍റെ ഭാഗമായി വെ‍ളിപ്പെടുത്തല്‍ നടത്തിയ പ്രമുഖ താരം 

ഹോളിവുഡ് ടിവി സീരീസ്’ഇആര്‍’ലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. വെനേസയുടെ വീട്ടില്‍ പൊ ലീസ്പരിശോധനക്കെത്തിയപ്പോ‍ഴാണ് സംഭവം.

തോക്കുമായി പുറത്തേക്കത്തിയ നടി പൊലീസിന് നേരെ തോക്കു ചൂണ്ടുകയായിരുന്നുവെന്നും നിരവധിത്തവണ തോക്ക് താ‍ഴെയിടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും, നടി നിരസിച്ചെന്നും  തുടര്‍ന്ന് പൊലീസ് വെടിവെക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ വെനേസയുടെ കൈയ്യില്‍ ഉണ്ടായിരുന്ന തോക്ക് പരിശോധിച്ചപ്പോള്‍ ക‍ളിത്തോക്കായിരുന്നുവെന്ന് കണ്ടെത്തുക്യായിരുന്നു.ബിബി ടൈപ് സെമി ഓട്ടോമാറ്റിക് തോക്കായിരുന്നു വെനേസയുടെ കെെവശം ഉണ്ടായിരുന്നത്.

വീട് പരിശോധിക്കണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. നടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെത്തുടര്‍ന്നാണ്,വീട്ടുടമ പൊലീസിനെ അറിയിച്ചത്

1994 മുല്‍ 1997 വരെ ഹോളിവുഡ് സീരീസായ ‘ഇആറി’ല്‍ വെന്‍ഡി ഗോള്‍ഡ്മാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വെനേസയായിരുന്നു.

സെയിന്‍ഫെല്‍ഡ്,മെല്‍റോസ് പ്ലെയ്‌സ് തുടങ്ങിയ ഷോകളിലും വെനേസ അഭിനയിച്ചിട്ടുണ്ട്. നേരത്തെ മിടു കാമ്പെയിനിന്‍റെ ഭാഗമായി വെനേസ നടത്തിയ വെ‍ഴിപ്പെടുത്തലുകള്‍ ഏറെ വിവാദമായിരുന്നു.

‘ഇആറി’ലെ സഹതാരമായിരുന്ന ജോര്‍ജ് ക്ലൂണി തന്നെ സീരീസില്‍ നിന്നും പുറത്താക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം ക്ലൂണി നിരസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News