നാടിന്‍റെ സൈനികര്‍ സേനയിലേക്ക്; 200 മത്സ്യത്തൊ‍ഴിലാളികള്‍ക്ക് കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ നിയമനം

മത്സ്യത്തൊ‍ഴിലാളി വിഭാഗത്തില്‍പെട്ട ഇരുന്നൂറുപേര്‍ക്ക് പൊലീസ് സേനയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

കേരളം നേരിട്ട മഹാദുരന്തത്തെ അതിജീവിക്കുന്നതില്‍ മത്സ്യത്തൊ‍ഴിലാളികള്‍ നല്‍കിയ സഹായം വലുതാണെന്ന് നാം അനുഭവിച്ചറിഞ്ഞതാണ്.

സര്‍ക്കാരും കേരളമൊന്നാകെയും അവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തന്നെ മത്സ്യത്തൊ‍ഴിലാളിക‍ളുടെ സ്ഥിരം സേനാ സംവിധാനം നടപ്പിലാക്കാന്‍ ഫിഷറീസ് വകുപ്പ് ആലോചിക്കുന്നതായി മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

നിലവില്‍ നിയമനം നല്‍കുന്ന 200 പേര്‍ക്കും കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊ‍ഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ഇത് ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here