പ്രളയം വരുത്തിയ വിരുന്നുകാര്‍; സൂക്ഷിക്കുക മാംസ കൊതിയന്‍ മത്സ്യങ്ങള്‍ കേരളത്തിലും

കേരളത്തിന്‍റെ ഭൂപ്രകൃതിയില്‍ മാത്രമല്ല കായലുകളിലും തടാകങ്ങളിലുമുള്ള മത്സ്യസമ്പത്തിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.

കേരളത്തിലെ കായലുകളില്‍ കണ്ട് ശീലമില്ലാത്ത വ്യത്യസ്തയിനം മത്സ്യങ്ങളെയാണ് പ്രളയത്തിന് ശേഷം വലയെറിയുന്ന പ്രദേശവാസികള്‍ക്ക് വിവിധയിടങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

പ്രളയത്തിന് ശേഷം വേമ്പനാട്ട് കായലില്‍ മാംസ കൊതിയന്‍മാരായ പിരാന മത്സ്യങ്ങള്‍ വ്യാപകമാവുന്നതായി സൂചന. കായലില്‍ പിരാന മത്സ്യങ്ങള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

തെക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ശുദ്ധ ജല മത്സ്യമാണ് പിരാന. പിരാന വളര്‍ത്തുന്നതിന് മത്സ്യ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കര്‍ഷകര്‍ ഇവയെ കൊണ്ടുവന്ന സ്വകാര്യ കുളങ്ങളില്‍ വളര്‍ത്തുന്നുണ്ട്.

പെട്ടന്നുള്ള വളര്‍ച്ചയും തൂക്കവും രുചിയും ലഭിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഇവയോട് പ്രിയം കൂടാന്‍ കാരണം ചെറു മത്സ്യങ്ങളെയും ജന്തുവർഗങ്ങളെയും തിന്നു ജീവിക്കുന്നതിനാലാണ് പിരാന വളർത്തുന്നതു മത്സ്യവകുപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

സ്വകാര്യ കുളങ്ങളില്‍ നിന്ന് ഒ‍ഴുകി കായലിലെത്തിയതായിരിക്കുെന്നാണ് നിഗമനം. നാട്ടുകാരുടെ ചൂണ്ടയിലാണ് പിരാന കുടുങ്ങുന്നത്. മത്സ് തൊ‍ഴിലാളികളുടെ വലയില്‍ ഇവ കുടുങ്ങുക വിരളമാണ് വല മുറിച്ച് പോവാനുള്ള കൂര്‍ത്ത പല്ലുകളുള്ള മത്സ്യമാണ് പിരാന. 14 വീതം രണ്ടു നിരകളിൽ 28 പല്ലുകളുണ്ട്. 10 വർഷം വരെയാണ് ആയുസ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News