
നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പീപ്പിള്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നോട്ട് നിരോധനത്തെ യശ്വന്ത് സിന്‍ഹ പരിഹസിച്ചത്.
പരാജയപ്പെട്ട സര്‍ക്കാരിന്റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും.
നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പീപ്പിളിനോട്
തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണുന്നത് പൂര്‍ത്തിയായെന്ന് ആര്‍ബിഐ പറയാത്ത സാഹചര്യത്തില്‍ ഇനിയും നോട്ടുകള്‍ തിരികെയെത്താനുണ്ട് എന്ന് വ്യക്തമാണ്.
നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും.
നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പീപ്പിളിനോട് പറഞ്ഞു.
99.3 %ശതമാനം നോട്ടുകൾ കൂടാതെ നിരോധിച്ച നോട്ടുകൾ ആർ ബി ഐയിലേക്ക് ഇനിയുമെത്തുമെന്നാണ് യശ്വന്ത് സിൻഹ യുടെ അഭിപ്രായം.
നേപ്പാളിൽ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും ഇന്ത്യൻ രൂപ വരാനുണ്ട്.അവയുടെ കൂടി കണക്ക് പുറത്തുവന്നാൽ നോട്ട് നിരോധനം എത്ര പരാജയമായിരുന്നെന്ന് കൂടുതൽ വ്യക്തമാകും.
നോട്ട് നിരോധനം കൊണ്ടാണ് നികുതിദായകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതെന്ന അരുൺ ജെയ്റ്റ്ലിയുടെ അവകാശവാദം തെറ്റാണ്.
ഓരോ വർഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്.ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധിച്ച് മോദി നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച ഒരു ലക്ഷ്യവും സാധിച്ചില്ലെന്ന് മാത്രമല്ല.നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാദ്ധ്യതകൾ ഇപ്പോഴേ സംസാരിക്കുന്നതിൽ കാര്യമില്ല.എന്നാൽ ബിജെപിക്കെതിരായ പ്രചാരണത്തിൽ മുൻപന്തിയിൽ തന്നെ താൻ ഉണ്ടാകും സിൻഹ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here