ക‍ഴുത്തറുക്കും പിന്നെ കൈക‍ഴുകും; കണ്ണൂരില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് ആര്‍എസ്എസ് ഒത്തുതീര്‍പ്പ്

കണ്ണൂരിൽ ആർ എസ് എസ് നേതാവിനെ പോപ്പുലർ ഫ്രണ്ടുകാര്‍ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കി. ആർ എസ് എസ് മണ്ഡൽ കാര്യവാഹക് ശശാങ്കനെ വധിക്കാൻ ശ്രമിച്ച കേസാണ് ഇരു സംഘടനകളും ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയത്.

തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് വാദി ഭാഗം മൊഴി മാറ്റിയത്.

ഏറെ കോലിളക്കമുണ്ടാക്കിയ ശശാങ്കൻ വധശ്രമ ശ്രമക്കേസാണ് ആർ എസ് എസ് പോപ്പുലർ ഫ്രണ്ട് നേതൃത്വം ഒത്തു തീർപ്പാക്കിയത്.

കണ്ണൂർ ജില്ലയിൽ ആർ എസ് എസ്സും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള കേസുകൾ ഒത്തുതീർപ്പാക്കുന്നത് പതിവാണ്.അതിൽ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

2009 മാർച്ച് 15 നാണ് ആർ എസ് എസ് മണ്ഡൽ കാര്യ വാഹക് ശശാങ്കനെ കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് വച്ച് പോപ്പുലർ ഫ്രന്റുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആർ എസ് എസ് പ്രവർത്തകൻ സായൂജിനെ കാണാൻ എത്തിയതായിരുന്നു ശശാങ്കൻ.

ഇവിടെ വച്ചാണ് പോപ്പുലർ ഫ്രന്റുകാർ ശശാങ്കനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഇതിന് പിന്നാലെ ആർ എസ് എസ് കണ്ണൂർ നഗരത്തിൽ അക്രമ പരമ്പരയ്ക്ക് തുടക്കമിട്ടു.

നാടിനെ ഭീതിയുടെ മുൾമുനയിലാക്കിയ അക്രമങ്ങളാണ് അരങ്ങേറിയത്.എത്രയും കോലിളക്കമുണ്ടാക്കിയ കേസാണ് ആർ എസ് എസ് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു തീർത്തത്.

പോപ്പുലർ ഫ്രന്റുകാർ കൊലപ്പെടുത്തിയ അശ്വിനി കുമാർ,സച്ചിൻ ദേവ്,ശ്യാമപ്രസാദ് കേസുകളും ആർ എസ് എസ് നേതൃത്വം രഹസ്യ ധാരണയുടെ ദുർബലമാക്കി എന്ന് പ്രവർത്തകർക്കിടയിൽ ആക്ഷേപമുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here