മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം വൈലത്തൂരില്‍ സദാചാര പൊലിസ് ചമഞ്ഞ് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി. മലപ്പുറം കുറ്റിപ്പാലയില്‍ മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്.

രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വീടിന് സമീപം കണ്ടുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ആക്രമിച്ചത്. കള്ളനെന്ന് മുദ്രകുത്തി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പൊലീസെത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.

പ്രതികള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here