ചങ്കു പൊട്ടിപ്പാടുന്ന ഈ പാട്ട് ദെെവത്തോടുള്ള ആ കുരുന്നിന്‍റെ അപേക്ഷയാണ്; ഒടുവില്‍ ആ സ്നേഹഗായകനെ കണ്ടെത്തി; സഹായിക്കണം ജന്മനാ അന്ധനായ ഈ കുരുന്നിനെ

ഒടുവില്‍ കണ്ടെത്തി, ദെെവത്തെ സ്നേഹ സ്വരൂപനെ ഹൃദയത്തില്‍ തട്ടും വിധം വിളിച്ച ആ കരുന്നിനെ. ക‍ഴിഞ്ഞ ദിവസങ്ങളിലായി നമ്മളോരോരുത്തരും അന്വേഷിക്കുകയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ആ കുഞ്ഞ് ഗായകനെ.

വാതില്‍ തുറക്കു നീ കാലമേ എന്ന സിനിമാ ഗാനം അത്ര മനോഹരമായായിരുന്നു അവന്‍ പാടിയിരുന്നത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖാണ് ഈ കുഞ്ഞ്. ചെമ്പഞ്ചേരി എഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വെെശാഖ്.

ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടായ പ്രമേഹത്തിന്‍റെ ഫലമായി ജന്മനാ അന്ധനാണ് വൈശാഖ്.തുടര്‍ച്ചയായ ചികിത്സയുടെ ഫലമായി ഒരു കണ്ണിന് അല്‍പ്പം കാ‍ഴ്ച ശക്തി ലഭിച്ചിട്ടുണ്ട്.

ആറു വയസ്സിനുള്ളിൽ വൈശാഖിന്റെ കണ്ണുകൾക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈശാഖിനു ചികിൽസ തുടരുകയാണ്. സെപ്റ്റംബർ 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും.

വൈശാഖിന്റെ അച്ഛൻ രാഘവൻ കാസർകോട് ഒരു ഹോട്ടലിൽ ജീവനക്കാനാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് പമമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.

ജന്മനാ കാ‍ഴ്ച ശക്തിയില്ലാത്ത വെെശാഖിന്‍റെ അപേക്ഷയാണ് ആ ഗാനം. അത് ദെെവം കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അച്ഛന്‍ രാഘവന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News