ടി നിസാർ അഹമ്മദ് അന്തരിച്ചു

ജനതാദൾ(എസ്) ദേശീയ നിർവാഹക സമിതി അംഗവും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ടി നിസാർ അഹമ്മദ് അന്തരിച്ചു.

ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് താണ അഹമ്മദീയ ഖബർസ്ഥാനിൽ നടക്കും.സംഘടനാ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്ഒ യിലൂടെ പൊതു രംഗത്തെത്തിയ നിസാർ അഹമ്മദ് ജനതാ പാർട്ടി ജില്ലാ പ്രസിഡന്റ്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നാല് തവണ കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു.നിസാർ അഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here