ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്തു.

ശുപാര്‍ശ കത്ത് നിയമമന്ത്രാലയത്തിന് കൈമാറി. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കാനിരിക്കെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ.

കഴിഞ്ഞയാഴ്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

ജനുവരിയില്‍ ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്താ സമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ് ജസ്റ്റിസ് ഗോഗോയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News