പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ സേനാ വിഭാഗങ്ങൾ നടത്തിയ പ്രവർത്തനത്തിന് സംസ്ഥാനത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സേനകൾ നടത്തിയ ഇടപെടൽ ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം എസ് എപി മൈതാനത്ത് നടന്ന പരിപാടിയിൽ വിവിധസേനാ മേധാവിമാർ സർക്കാരിന്‍റെ ആദരവ് ഏറ്റ് വാങ്ങി.സോനാവിഭാകങ്ങളുടെ പരേഡും മുഖ്യമന്ത്രി പരിശോധിച്ചു.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തി കേന്ദ്രസേനകൾക്കൊപ്പം വലിയ പങ്കാണ് സംസ്ഥാനത്തെ സേനാ വിഭാഗങ്ങളും വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ചവച്ചത്.
വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായപ്പോൾ പൊലീസിന്റെ സംവിധാനമാണ് ഉപയോഗപെടുത്തിയത് രക്ഷാപ്രവർത്തനത്തിന് വലിയ ആശ്വാസമായി.
മത്സ്യതൊഴിലാളികളെയും യാനങ്ങളെയും സ്ഥലത്തെത്തിക്കാൻ സേനാ വിഭാഗങ്ങൾ വലിയ പങ്ക് വഹിച്ചുവെന്നും സേനകൾ നടത്തിയ ഇടപെടൽ ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരും കാലങ്ങളിൽ അസാധ്യമായതിനെ സാധ്യമാക്കാൻ നമുക്ക് ഒരുമിക്കാമെന്നും ഇത്തരം അവസരങ്ങളിൽ ഒരേമനസോട്കൂടിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യനൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.