യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ മിസ്റ്റർ ഏഷ്യ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ മിസ്റ്റർ ഏഷ്യ അറസ്റ്റിൽ. കോട്ടയം വാരിശ്ശേരി സ്വദേശി മുരളി കുമാറിനെ കോട്ടയം പോലീസാണ് അറസ്റ്റ് ചെയ്തത്. ബലാൽസംഗം പട്ടികജാതി പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോട്ടയത്തെ വൻകിട സ്വകാര്യ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. കോട്ടയം സ്വദേശിനിയായ യുവതി പട്ടികജാതി വിഭാഗക്കാരിയാണ്. ബലാൽസംഗം, പട്ടികജാതി പട്ടികവർഗ്ഗ പീഢനനിരോധനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി മുരളി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസർ ആയ മുരളി കുമാർ എട്ടുതവണ മിസ്റ്റർ ഇന്ത്യയും ഒരുതവണ മിസ്റ്റർ ഏഷ്യയും ആയിട്ടുണ്ട്.ബലാത്സംഗത്തെ തുടർന്ന് രക്തസ്രാവം സംഭവിച്ച യുവതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News