പ്രളയത്തിൽ മുങ്ങിയത് നൂറ് ക്ഷേത്രങ്ങൾ

പ്രളയക്കെടുതിയിൽ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമൊപ്പം നൂറു ക്ഷേത്രങ്ങളും മുങ്ങിയതായി കണക്കുകൾ. ആറന്മുള, വടക്കൻ പറവൂർ, ഹരിപ്പാട്, അമ്പലപ്പു‍ഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളാണ് മുങ്ങിയവയിലേറെയും.

ഇത്തരത്തിൽ കേടുപാടുകൾ പറ്റിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള 40 ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി.

60 ക്ഷേത്രങ്ങൾ വൻതോതിൽ പുതുക്കിപ്പണിയേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. കോടികൾ ചെലവ‍ഴിച്ചെങ്കിൽ മാത്രമേ ഇവയെ പ‍ഴയരൂപത്തിലാക്കാൻ ക‍ഴിയുകയുള്ളു.

ദേവസ്വം അധികൃതർ നഷ്ട്കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ദേവസ്വം ബോർഡിനും വൻ വരുമാന നഷ്ടമുണ്ട്.

അതു കൊണ്ട് തന്നെ ജീവനക്കാരുടെ കൂടി സഹായത്തോടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News