ധനസഹായ വിതരണം വേഗത്തിലാക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക സെല്‍

പ്രളയദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായ വിതരണം വേഗത്തിലാക്കാൻ
സംവിധാനം ഒരുങ്ങി .

ഇതിനായുള്ള ഡാറ്റ എന്‍ട്രി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എറണാകുളം കളക്ടറേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു.

കളക്ടറേറ്റിലെ പരിഹാരം സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രവര്‍ത്തനം.

അക്ഷയസംരംഭകര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന 80 അംഗ സംഘം രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും.

സെപ്തംബർ 01, 02 തീയതികളില്‍ നാല് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കാനാകും. കൂടുതല്‍ ദുരിതബാധിതരുള്ള ആലുവ, പറവൂര്‍ താലൂക്കുകളിലെ വിവരശേഖരണം സുഗമമാക്കുകയാണ് സെല്‍ പ്രാഥമികമായി ലക്ഷ്യമിടുന്നത്.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ വഴി നടത്തുന്ന വിവരശേഖരണത്തിനു പുറമെയാണ് സെല്ലിന്റെ പ്രവര്‍ത്തനം.

ഡാറ്റ എന്‍ട്രിക്കൊപ്പം സൂക്ഷ്മപരിശോധനയും സെല്ലില്‍ നടക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും പ്രത്യേക സെല്ലിലുമടക്കം പ്രതിദിനം 330 പേരാണ് ഡാറ്റ എന്‍ട്രി നടത്തുന്നത്.

ക്രോഡീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരാണ് പണം അനുവദിക്കുന്നത്. ഗ്രാമവികസന വകുപ്പിനാണ് വിവരശേഖരണത്തിന്റെ മേല്‍നോട്ടച്ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here