മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാരുടെ ഭാര്യമാര്‍ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കി

തിരുവനന്തപുരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ കെ ബാലന്റെ ഭാര്യ ഡോ പി കെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ് സുലേഖ,

സി രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം കെ, കെ രാജുവിന്റെ ഭാര്യ ബി ഷീബ, എ കെ ശശീന്ദ്രന്റെ ഭാര്യ എന്‍ ടി അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here