കടലിന്‍റെ മക്കളെ കൈവിടില്ല കേരളം; മത്സ്യ തൊ‍ഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും: മന്ത്രി ഇപി ജയരാജന്‍

മത്സ്യ തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഇ പി ജയരാജൻ.സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാനിറങ്ങിയ മത്സ്യ തൊഴിലാളികളെ ഒരു കാലത്തും കേരളം മറക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

രക്ഷാ പ്രവർത്തനയത്തിൽ പങ്കെടുത്ത മത്സ്യ തൊഴിലാളികളെ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്കാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.

മന്ത്രി ഇ പി ജയരാജൻ മത്സ്യ തൊഴിലാളി പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിച്ചു.മത്സ്യ തൊഴിലാളികൾ കാണിച്ച ധീരതയും ത്യാഗ സന്നദ്ധതയും സഹജീവി സ്നേഹവും അങ്ങേയറ്റം വിലമതിക്കപ്പെടേണ്ടതാണെന്ന് ഇ പി ജയരാജൻ പറഞ്ഞു.

മത്സ്യ തൊഴിലാളിലാകൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ നൽകി.ജില്ലാ പഞ്ചായത്ത് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകുന്നതിനുള്ള സമ്മത പത്രവും കൈമാറി.വിവിധ സ്ഥാപനങ്ങളും സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News