എെക്യരാഷ്ട്ര സഭയുടെ പാലസ്തീൻ അഭയാര്‍ത്ഥി എജന്‍സിയായ യുനര്‍വയ്ക്ക് അമേരിക്ക നല്‍കിവന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി.

യുനര്‍വയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാരോപിച്ചാണ് അമേരിക്കന്‍ നടപടി. യുനര്‍വേയ്ക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്ന അമേരിക്കയുടെ പുതിയ നടപടി പാലസ്തീൻ അഭയാര്‍ത്ഥികൾക്ക് തിരിച്ചടിയായി.

50 ലക്ഷത്തോളം പാലസ്തീന്‍ അഭയാര്‍ത്ഥികളെയാണ് അമേരിക്കന്‍ തീരുമാനം ബാധിക്കുക.

യുനര്‍വുടെ പ്രവര്‍ത്തനങ്ങൾ തൃപ്തികരമല്ലെന്നും സഹായം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ക‍ഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ വ്യക്താവ് ഹീതല്‍ നൗവര്‍ട്ട് വ്യക്തമാക്കുകയായിരുന്നു.

ക‍ഴിഞ്ഞ ജനുവരിയില്‍ ആറ് കോടിയാണ് യുഎസ് യുനര്‍വയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ യുഎസ് തീരുമാനം ഞെട്ടിക്കുന്നതാണെന്ന് യുനര്‍വ പ്രതിനിധികൾ പറഞ്ഞു.

തീരുമാനം പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ , സാമൂഹിക മേഖലകളെ സാരമായി ബാധിക്കുമെന്നും യുനര്‍വ വ്യക്തമാക്കി.

1948ല്‍ അറബ് – ഇസ്രായേല്‍ യുദ്ധാനന്തരമാണ് യുഎന്‍ യുനര്‍വ സ്ഥാപിച്ചത്. ജോര്‍ദ്ദാന്‍, ലിബിയ, സിറിയ ,ലബനാന്‍ എന്നിവിടങ്ങളിലേക്കും യുനര്‍വ്വ സഹായം എത്തുന്നുണ്ട്.

അതേസമയം അമേരിക്കന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്‌