പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങള്‍ തിങ്കളാ‍ഴ്ച മുതല്‍ വിതരണം ചെയ്യും

പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നാളെ മുതല്‍ പുസ്തകം വിതരണം ചെയ്ത് തുടങ്ങും.

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക.

ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News