പ്രളയക്കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

സംസ്ഥാനം നേരിട്ട അഭൂതപൂര്‍വ്വമായ പ്രളയത്തിന്‍റെ കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് ആണ് പ്രളയക്കെടുതിയുടെ കൃത്യവും സുഗമവുമായി വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

പ്രളയം ബാധിച്ച മേഖലകളില്‍ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഗാര്‍ഹിക സര്‍വ്വേ നടത്താന്‍ ക‍ഴിയുന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഉപരിതല മാപ്പിങ് കൂടി ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നതെന്നത് കൊണ്ടുതന്നെ ദീര്‍ഘകാല അടിസ്താനത്തില്‍ നടപ്പിലാക്കുന്ന വികസന പരിപാടികള്‍ക്കും ഈ ആപ്പ് വ‍ഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപകാരപ്പെടും.

എെഎെഎ തിരുവനന്തപുരത്തെ വിദഗ്ദരായ ആര്‍ക്കിടെക്ടുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്.

തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഐടി സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി എന്നിവരെല്ലാം ആപ്പ് പരിഷോധിച്ചു. ആഗസ്ത് 31 ന് ആപ്ലിക്കേഷന്‍റെ നിര്‍മ്മാതാക്കള്‍ ഇത് ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News