മുഖ്യമന്ത്രി വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു; ഇ-ഫയലിലൂടെ ചുമതലകള്‍ തുടര്‍ന്നും നിറവേറ്റും; ദുരിതാശ്വാസ സംഭാവനകള്‍ മന്ത്രി ഇപി ജയരാജന്‍ ഏറ്റുവാങ്ങും

ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.ക‍ഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെകുറിച്ചും യാത്രയെ കുറിച്ചും മുഖ്യമന്ത്രി ചർച്ചചെയ്തിരുന്നു.

മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് വ്യവസായവകുപ്പ് മന്ത്രി ഈ പി ജയരാജൻ സ്വീകരിക്കും.
ക‍ഴിഞ്ഞ മാസം 19ന് ചികിത്സക്കായി പോകേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ പ്രളയക്കെടുതിയെതുടർന്ന് യാത്രമാറ്റി വയ്ക്കുയയായിരുന്നു.

തുടർന്നാണ് ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടത്.തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നായിരുന്നു യാത്ര.

ക‍ഴിഞ്ഞ ദിവസം ഗവർണറെ കണ്ട് പ്രളയക്കെടുതിയിൽ സംസ്ഥാനം കൈക്കൊണ്ട നടപടികളും ദുരിതാശ്വാസ പ്രവർത്തനത്തെകുറിച്ചും യാത്രയെ കുറിച്ചും അദ്ദേഹം ചർച്ചചെയ്തിരുന്നു.

മുഖ്യമന്ത്രി ചികിത്സക്കായി പോയ സാഹചര്യത്തിൽ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് വ്യവസായ വകുപ്പ് മന്ത്രി ഈ പി ജയരാജൻ സ്വീകരിക്കും.

സ്വന്തം ശാരീരികപ്രശ്നങ്ങൾ പോലും വകവയ്ക്കതെ ദുരിതാശ്വസപ്രവർത്തനങ്ങൾക്ക് 24 മണിക്കൂറും നേതൃത്വം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഒാഫീസും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരുന്നു.ദുരിതത്തിലകപ്പെട്ടവർക്ക് സാഹയവും ആശ്വാസവുമായിരുന്നു മുഖ്യമന്ത്രിയുടെ ഒാരോ വാക്കും ഇടപെടലുകളും.

തുടർന്നും അമേരിക്കയിലിരുന്ന്കൊണ്ട് ഈ ഫയൽ സംവിധാനം വ‍ഴി മുഖ്യമന്തി സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികൾ വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News