കൊച്ചി റിഫൈനറിയില്‍ തൊ‍ഴിലാളിക്ക് അപകട മരണം; അപകടം പുലര്‍ച്ചെ നാലിന്; മറ്റൊരു തൊ‍ഴിലാളിക്ക് പരുക്ക്

കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണിക്കിടെ ഷീറ്റ് എക്സ്ചേഞ്ചിന്‍റെ കവര്‍ ദേഹത്ത് വീണ് കരാർ തൊഴിലാളി മരിച്ചു. വൈക്കം ടി വി പുരം സ്വദേശി രാജേഷ് ആണ് മരിച്ചത്.

അപകടത്തിൽ മറ്റൊരു തൊ‍ഴിലാളിക്ക് പരുക്കേറ്റു. ഇയാളെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ജോലിക്കിടെ ഭാരമേറിയ ഷീറ്റ് കൈമാറുമ്പോള്‍ ഷീറ്റ് എക്സ്ചേഞ്ചിന്‍റെ കവര്‍ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.

രാജേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാജേഷിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here