നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; സേവാ ഭാരതിക്കെതിരെ കേസെടുത്തു

ദുരന്ത മുഖത്തും രാഷ്ട്രീയവും വ്യാജ പ്രചരണവും നടത്തുന്ന സേവാഭാരതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം.

സിപിഐഎം മണലൂർ ലോക്കൽ കമ്മറ്റി ഓഫീസ് ശുചികരിച്ചു എന്നവകാശപെട്ടു പാർട്ടി ഓഫീസിനു മുൻപിൽ നിന്നും സെൽഫി എടുത്തു നവമാധ്യമങ്ങളിൽ പ്രചരിച്ച സേവാഭാരതി പ്രവർത്തകർക്കെതിരെ സിപിഐഎം ലോക്കൽ സെക്രട്ടറി അന്തിക്കാട് പോലീസിൽ പരാതി നൽകി.

പാർട്ടി ഓഫീസിനു സമീപത്തെ മതിലുകളുടെ അവശിഷ്ടം മാറ്റാൻ വന്ന ആര്‍എസ്എസ് പ്രവർത്തകർ പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കയ്യടി നേടാനുള്ള ശ്രമമാണെന്ന് സിപിഐഎം പറയുന്നു.

എന്തായാലും അന്തിക്കാട് പോലീസ് പരാതിയിൽ കഴമ്പുണ്ടെന്നു മനസിലാക്കി സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News