തലകുനിച്ച് പന്ത്; കൂട്ടിന് നാണക്കേടിന്‍റെ റെക്കോര്‍ഡുകളും

സതാംപ്ടണ്‍: അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാ‍ഴ്ച വച്ച് ക്രിക്കറ്റ് പ്രേമികളുടെ കൈയ്യടി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി മടങ്ങി.

ആരും കൊതിക്കാത്ത അനവധി റെക്കോര്‍ഡുകളാണ് പന്ത് ഈ മത്സരത്തിലൂടെ സ്വന്തമാക്കിയത്. എറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യനായി പുറത്താകുന്ന താരമായി പന്ത്.

29 പന്തുകളില്‍ നിന്നും 0 റണ്‍സാണ് ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തില്‍ പന്തിന്‍റെ സമ്പാദ്യം ഇതോടെ ഈ റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന എന്നിവര്‍ക്കൊപ്പമെത്തി.

റണ്‍സൊന്നും സ്കോര്‍ ഏറ്റവും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുന്ന താരവുമായി പന്ത്. 46 മിനുട്ടാണ് പന്ത് ക്രീസില്‍ ചിലവ‍ഴിടച്ചത്.

നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം 29 ബൈ റണ്‍സുകള്‍ വ‍ഴങ്ങിയും കീപ്പറായ റിഷഭ് പന്ത് നാണക്കേടുണ്ടാക്കിയിരുന്നു. ഇതില്‍ താരം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News