സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും; വിദേശത്തുള്ള മുഖ്യമന്ത്രിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും: മന്ത്രി ഇപി ജയരാജന്‍

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഈ പി ജയരാജൻ.

വിദേശത്തുള്ള മുഖ്യമന്ത്രിയുമായി നിരന്തരം സമ്പർക്കം പുലർത്തുമെന്നും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വീ‍ഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിക്കിടെ മാറ്റിവച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ അമേരിക്കയിലേക്ക് പോയിരുന്നു.

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമായി ഇ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടുമെന്നും ഫയലുകള്‍ ഇ ഫയല്‍ സംവിധാനം വ‍ഴി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ദുരിതാശ്വാനിധിയിലേക്കുള്ള തുക സ്വീകരിക്കുന്നതിന് വ്യവസായമന്ത്രി ഇപി ജയരാജനെ ചുമതലപ്പെടുത്തി.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ‍ഴയ രീതിയില്‍ സജീവമായി തന്നെ തുടരുമെന്നും.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നവര്‍ പ്രതിരോധ മരുന്നുകള്‍ കൃത്യമായി ക‍ഴിക്കണമെന്നും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News