പകർച്ചവ്യാധി; എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം

പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിതായി ആരോഗ്യവകുപ്പ് ഡയറക്ടർ.

ജില്ലാ ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയതായും പ്രളയക്കെടുതിയിൽ ദുരന്തനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ശുചീകരണപ്രവർത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

ഇന്ന് രണ്ട്പേരാണ് കോ‍ഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പനികാരണം മരണപ്പെടത്തത്.ഇതിൽ ഒരാൾ എലിപ്പനിമൂലമാണ് മരിച്ചതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശി ശ്രീദേവിയാണ് എലിപ്പനി മൂലം ആശുപത്രിയിൽ മരണപ്പെട്ടത്. കോ‍ഴിക്കോട് ജില്ലയിൽ മാത്രം മ‍ഴക്കെടുതിക്ക് ശേഷം ഇതുവരെ11പേരാണ് എലിപ്പനിമൂലം മരണപ്പെട്ടത്.

സംസ്ഥാനത്തൊട്ടാകെ മുപ്പതോളം പേർ പനികാരണം മരണപ്പെട്ടു. തൊണ്ണൂറോളംപേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരോഗ്യവകുപ്പ് ഡയറക്ടർ അതീവജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രളയക്കെടുതിയിൽ ദുരന്തനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ശുചീകരണപ്രവർത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ DR സരിതാ ആർ എൽ അറിയിച്ചു.

പ്രതിരോധമരുന്നുകൾ എല്ലാ സർക്കാർ ആശുപത്രിയിൽ ലഭ്യമാണെന്നും സ്വകാര്യ ആശുപത്രികൾക്കും ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാദിവസവും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ സരിതാ RL ന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

1990ൽ ആലപ്പു‍ഴയിലും കോട്ടയത്തും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നാണ് ആദ്യമായി എലിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അത് വ്യാപിച്ചു.

ക‍ഴിഞ്ഞ കുറേ വർഷങ്ങളായി നൂറോളം പേർ എലിപ്പനി മൂലം കേര‍ളത്തിൽ മരിക്കുന്നുവെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News