നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മുന്‍ കാമുകനെ കൊന്ന് യമുനയില്‍ തളളി; യുവതിയും സുഹൃത്തും പിടിയില്‍

നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മുന്‍കാമുകനെ കൊലപ്പടുത്തിയ യുവതി പൊലീസിന്‍റെ പിടിയിലായി. ന്യൂഡെല്‍ഹിയിലാണ് സംഭവം. ഡോളി ചൗധരിയെന്ന യുവതിയാണ് പിടിയിലായത്.

കൊലപാതകത്തിന് കൂട്ടുനിന്ന മോഹിത് എന്ന യുവാവും പൊലീസിന്‍റെ പിടിയിലായി.സുശീല്‍ കുമാറെന്നയാളാണ് കൊല്ലപ്പെട്ടത്.

സുശീല്‍ കുമാറിനെ കാണിനില്ലെന്ന പിതാവിന്‍റെ പരാതിയെ തുടര്‍ന്നുളള അന്വേഷണത്തിലാണ് യുവതിയും കാമുകനും കുടുങ്ങിയത്. ഭീഷണി തുടര്‍ന്നതോടെ സുശീലിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിച്ചെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.

ഒാഗസ്റ്റ് 11 ന് സുശീല്‍ കുമാറിനെ മതുരയിലെ താമസ സ്ഥലത്ത് വിളിച്ചുവരുത്തിയെന്നും ജ്യൂസില്‍ മയക്കുമരുന്നു നല്‍കി ബോധരഹിതനാക്കിയശേഷമാണ് കൊലപാതകമെന്നും യുവതി സമ്മതിച്ചു.

ഡോളി ചൗധരിയും മോഹിതും തമ്മിലുളള ബന്ധം സുശീല്‍ കുമാര്‍ കണ്ടെത്തിയതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്. ഇതിനിടെ അവിഹിതത്തിന്‍റെ പേരില്‍ മോഹിതിന്‍റെ ഭാര്യയും ജീവനൊടുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here