രൂപയുടെ വിലയിടിവ്; ഗൃഹോപകരണ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലകൂടും

ഇന്ധനവിലവർധനവിനെത്തുടർന്ന് നടുവൊടിഞ്ഞ ജനങ്ങളെ രൂപയുടെ വിലയിടിവ് കൂടുതൽ കടക്കെണിയിലാക്കും. ടെലിവിഷൻ, ഫ്രിഡ‌്ജ‌്ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, വിവിധതരം വാഹനങ്ങൾ എന്നിവയുടെ വില കൂടും.

ജിഎസ്ടി നിരക്ക് കുറച്ചതിനാൽ ഗൃഹോപകരണ വിലയിലുണ്ടായ കുറവ് ഇല്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഗൃഹോപകരണങ്ങളുടെ ജിഎസ‌്ടി ജൂൺ അവസാനവാരം 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചിരുന്നു.

തുടർന്ന‌് ഇവയുടെ വില 5 മുതൽ 7 ശതമാനം നിർമാതാക്കൾ കുറച്ചിരുന്നു. രൂപയുടെ മൂല്യശോഷണത്തോടെ രണ്ട‌് മുതൽ അഞ്ച‌് ശതമാനം വരെ ഉൽപാദന ചെലവ‌് വർധിച്ചെന്ന കാരണം പറഞ്ഞ‌് കമ്പനികൾ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ തുടങ്ങി.

ഡോളറിന‌് 70 രൂപയിൽ കൂടുതലായത് കടുത്ത സമ്മർദം സൃഷ്ടിച്ചിരിക്കുകയാണെന്ന‌് സോണി, പാനസോണിക്, ഗോദ്റേജ് കമ്പനി വക്താക്കൾ പറഞ്ഞു. ഉത്തരേന്ത്യയിലെ ഉത്സവകാലത്തിനുമുമ്പ് വിലവർധന പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഗോദ്റേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.

വാഹനനിർമാണ കമ്പനികളും വില വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. കാറുകളുടെ വില 5000 മുതൽ 15000 രൂപ വരെ വർധിപ്പിക്കാനാണ‌് നീക്കം. ഇറക്കുമതിയെ ആശ്രയിച്ചുള്ള സ‌്റ്റീൽ ഉൽപന്നങ്ങൾ, എൽഇഡി ബൾബ‌് വളം തുടങ്ങിയവയുടെ വിലയും വർധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News