മലയാളത്തിന്റെ സ്വന്തം മമ്മൂക്ക, ഇനി തെലുങ്കരുടെ സ്വന്തം വൈഎസ്ആര്‍; വൈഎസ്ആറിന്റെ ചരമദിനത്തില്‍ ‘യാത്ര’യിലെ ഗാനമെത്തി

ആന്ധ്രയുടെ എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഢിയുടെ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ പുതിയ വീഡിയോ പുറത്തിറങ്ങി.

രാജശേഖര റെഡ്ഢിയുടെ ചരമവാര്‍ഷികദിനത്തിന്‍റെ ഭാഗമായാണ് പുതിയ വീഡിയോ പുറത്തിറക്കിയത്. വൈഎസ്ആറിന്‍റെ ജീവിതത്തിന്‍റെ ഒരു ഘട്ടവും ഐതിഹാസികമായ 1475 കിലോ മീറ്റര്‍ നീണ്ട പദയാത്രയും പ്രമേയമാകുന്ന സിനിമയിലെ സമര ഷംഗം എന്നുതുടങ്ങുന്ന പാട്ടിന്‍റെ ചില വരികളാണ് പുറത്തിറങ്ങിയത്.

തെലുങ്കില്‍ ഒരുങ്ങുന്ന ജീവചരിത്ര സിനിമയായ ‘യാത്ര’യുടെ ആദ്യ ഷെഡ്യൂള്‍ കഴി‍ഞ്ഞാഴ്ചയാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്.

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ വന്‍ചിത്രം നിര്‍മിക്കുന്നത്. സുഹാസിനി അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News