ഇന്ത്യയിൽ ലാലിഗ ഫുട്‌ബോൾ സ്‌കൂൾ വരുന്നു

സ്പെയിനിലെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ ലാലിഗ ഇന്ത്യ ഓണ്‍ ട്രാക്കുമായി ചേര്‍ന്ന് കൊച്ചിയടക്കം ഇന്ത്യയിലെ 5നഗരങ്ങളില്‍ ഫുട്ബോള്‍ സ്കൂള്‍ തുടങ്ങുന്നു.

ദില്ലി,മുംബൈ, പൂനെ,ബംഗളൂരു എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനുപുറമേ ഇത് നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍. 6 മുതല്‍18വരെ പ്രായമുള്ളവര്‍ക്കാണ് ലാലിഗ സ്കൂളില്‍ പരിശീലനം നല്‍കുക.

ഇന്ത്യയില്‍ ഫുട്ബോളിനോടുള്ള കമ്പം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ലാലിഗ ഇന്ത്യയില്‍ ശ്രദ്ധപതിപ്പിക്കുന്നത്.ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഫുട്ബോളിനെ വേരുറപ്പിക്കുന്നതിന് ഫേസ്ബുക്കുമായി ലാലിഗ 3 വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ലാലിഗയുടെ 380 മത്സരങ്ങളും ഫേസ്ബുക്ക് തത്സമയം കാണിക്കും. 27കോടി ആളുകളില്‍ ഇതെത്തുമെന്ന പ്രതീക്ഷയിലാണ് ഇത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News