തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല; നിര്‍ണായക മന്ത്രിസഭാ യോഗം 6ന്

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം  ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.

സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് തെലുങ്കാന തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍  അനുകൂല വികാരം കണക്കിലെടുത്ത് ഡിസംബര്‍  അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ നീക്കം.

എല്ലാ വകുപ്പ് മന്ത്രിമാരോടും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് 4ന് മുന്നെ നല്‍കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതിന് പിന്നാലെ 6ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും നിര്‍ണായക തീരുമാനമുണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News