പ്രളയ ദുരിത ബാധിതര്‍ക്ക് സഹായവുമായി യുവ കലാകാരന്‍മാരുടെ സംഗീത ആല്‍ബം

പ്രളയ ദുരിത ബാധിതര്‍ക്ക് സഹായവുമായി യുവ കലാകാരന്‍മാരുടെ സംഗീത ആല്‍ബം. ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ എ‍ഴുതിയ ഒരു കൈ തരാം എന്ന സംഗീത ആല്‍ബമാണ് മന്ത്രി എ സി മൊയ്തീന്‍ കൊച്ചിയില്‍ പ്രകാശനം ചെയ്തത്.

യൂ ട്യൂബില്‍ റിലീസ് ചെയ്യുന്ന ഗാനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് ആല്‍ബത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ തീരുമാനം.

സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നതിനിടെയാണ് വേറിട്ട സഹായ ഹസ്തവുമായി ഒരു കൂട്ടം കലാകാരന്‍മാര്‍ രംഗത്തെത്തിയത്.

സിനിമാ ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍റെ നേതൃത്വത്തിലാണ് സാന്ത്വന സംഗീത ആല്‍ബം തയ്യാറാക്കിയത്. ഒരു കൈ തരാം എന്നാണ് പ്രളയ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.

യൂ ട്യൂബിലും റിലീസ് ചെയ്യുന്ന ഗാനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഗാനരചന നിര്‍വ്വഹിച്ച ബി കെ ഹരിനാരായണന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ ജില്ലാകളക്ടര്‍ മുഹമ്മദ് സഫിറുള്ള ,ജോണ്‍ഫെര്‍ണാണ്ടസ് എം എല്‍ എ എന്നിവര്‍ക്ക് സി ഡി നല്‍കിയാണ് ആല്‍ബത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്.ദുരിത ബാധിതര്‍ക്ക് സഹായവുമായി എത്തിയ കലാകാരന്‍മാരെ മന്ത്രി അഭിനന്ദിച്ചു.

കെ ജെ ജോമോനാണ് പുതുമുഖ ഗായകന്‍ അഭിനവ് സജീവ് പാടിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.കണ്ണന്‍ സജീവ് നിര്‍മ്മിച്ച ആല്‍ബം സം‍വിധാനം ചെയ്തത് ബിബിനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News