ഏഷ്യന്‍ ഗെയിംസിന് സമാപനം; ചരിത്ര നേട്ടവുമായി ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍നേട്ടം ഇന്ത്യ കരസ്ഥമാക്കിയ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് സമാപനം. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും ഉള്‍പ്പെടെ 289 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തി.

75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതും 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി.

ഇന്തൊനീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതല്‍ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്.

ആകെ 69 മെഡലുകള്‍ നേടിയാണ് ഇന്ത്യ മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ടത്. 2010ല്‍ ഗ്വാങ്ചൗവില്‍ 65 മെഡലുകള്‍ നേടിയതാണ് ഇവിടെ മറികടന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെയാണ് ഇന്ത്യ 69 മെഡല്‍ നേടിയത്. വെള്ളി നേടിയ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ പതാകയേന്തി.

ചൈനീസ് നഗരമായ ഹ്വാങ്‌ചൗവിലാണ് അടുത്ത ഗെയിംസ്, 1990ല്‍ ബെയ്‌ജിങ്ങും 2010ല്‍ ഗ്വാങ്ചൗവും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്, ഇതോടെ ചൈന മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയരാകാനൊരുങ്ങത്.

ചൈനയിലെ ഹാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഇന്തൊനീഷ്യയില്‍നിന്ന് ഏഷ്യന്‍ ഗെയിംസ് പതാക ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News