നവജാത ശിശുവിനെ ക‍ഴുത്തറുത്ത് കൊന്നു; അമ്മയും സഹോദരനും പിടിയില്‍

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറത്ത് കൊന്നു. ചേരുർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നബീല കുഞ്ഞിനെ പ്രസവിച്ചത്. സഹോദരൻ ശിഹാബിന്റെ സഹായത്തോടെ രാത്രിയോടെത്തന്നെ കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ഏറെ നാളായി ഭർത്താവിൽ നിന്ന് അകന്നു താമസിക്കുന്ന യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന് പോലിസ് പറഞ്ഞു. മലപ്പുറം ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

സയന്റിഫിക്ക് വിദഗ്ദരെത്തി സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലിസ് കണ്ടെത്തു. മൃതദേഹം പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News