സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ തസ്തികകളിൽ ഏറെക്കാലമായുള്ള ഒഴിവുകള്‍ ഇനിയും നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍  ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ല. ഇത് കാരണമാണ് ഇന്ന് 10 ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്.

തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ ഇന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്.  ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികള്‍ പൂര്‍ണമായും തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here