പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തിന് ഇന്ധന വിലവർദ്ധനവ് വന്‍തിരിച്ചടി; എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്രി തോമസ് ഐസക്

പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തിന് തിരിച്ചടിയായി പെട്രോൾ – ഡീസൽ വിലവർദ്ധനവ്. അടിയന്തരമായി എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ വില വർദ്ധിക്കുകയും തെരഞ്ഞെടുപ്പിന് തൊട്ട് മുൻമ്പ് വില കുറയ്ക്കാനുള്ള കേന്ദ്രത്തിന്‍റെ സൃഷ്ടിയാണിതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്‍റെ നട്ടെല്ലൊടിക്കുന്നതാണ് ദിവസേനയുള്ള പെട്രോൾ – ഡീസൽ വിലവർധനവ്. പ്രളക്കെടുതിയിൽ നിന്നും കരകയറാനും ജീവിതം പുനനാരംഭിക്കാനും ശ്രമിക്കുന്നതിനിടെയാണ് ഇൗ വിലക്കയറ്റം.

അസംസ്കൃത എണ്ണയുടെ വില അഞ്ചുവർഷം മുമ്പുള്ളതിനെക്കാൾ 30 ശതമാനം കുറഞ്ഞുനിൽക്കുമ്പോഴാണ് രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നത് എന്നതും ശ്രദ്ധേയം. വിലവർദ്ധനവ് കേന്ദ്ര സർക്കരിന്‍റെ സൃഷ്ടിയാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ഇതുവരെയായി 18 തവണയാണ് കേന്ദ്രസർക്കാർ എക്സൈസ് ഡ്യുട്ടി വർദ്ധിപ്പിച്ചത്. ഇത് അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രം തയ്യാറകണമെന്നും ഐസക് ആവശ്യപ്പെട്ടു.

നോട്ട് നിരോധനം ഉണ്ടാക്കിയ നഷ്ടം നികത്തുക കൂടിയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. എന്തായാലും ഒന്നെന്ന് ജീവിതം കെട്ടിപടുക്കുന്ന സംസ്ഥാനത്തുള്ളവർക്കുള്ളക്ക് തുടർച്ചയായ വിലവർദ്ധനവ് ഇരുട്ടടിയാണ് എന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News