എലിപ്പനി ബാധിച്ച് കോ‍ഴിക്കോട് ഇന്ന് മൂന്ന് മരണം; എട്ട് പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു

കോ‍ഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് 3 പേര്‍ കൂടെ മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി.

എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 84 ഉം സംശയാസ്പദമായ കേസുകള്‍ 195 ഉം ആയി. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 3 മണിക്കാണ് യോഗം.

കൂടുതൽ എലിപ്പനി കേസുകൾ കോഴിക്കോടാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 16 പേർ മരിച്ചു, 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. 142 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോഴിക്കോടിന് പുറമെ മറ്റ് ജി ല്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബോധവത്ക്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും പുരോഗമിക്കുകയാണ്.

പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ഒരു മാസത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

പകർച്ചവ്യാധി; എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി പ്രളയം തകര്‍ത്തത് 168 ആശുപത്രികളെ; 120 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മന്ത്രി കെ കെ ശൈലജ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News