ഹാട്രിക് ഉപേക്ഷിച്ച് മെസി; ബാ‍ഴ്സയ്ക്ക് വന്‍ ജയം

സ്പാനിഷ് ലാലിഗയില്‍ ഗോള്‍ മ‍ഴ തീര്‍ത്ത് ബാ‍ഴ്സലോണയുടെ വിജയം. രണ്ടാം ഡിവിഷില്‍ നിന്ന് ആദ്യമായി ലാ ലിഗയിലെത്തിയ ഹൂയസ്‌കയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ത്താണ് ബാ‍ഴ്സ തകര്‍ത്തത്.

ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ഉസ്മാന്‍ ഡെംബേലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ഹുയസ്കയുടെ സെല്‍ഫ് ഗോളാണ് ബാ‍ഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

മ്തസരത്തിന്‍റെ മൂന്നാം മിനിറ്റില്‍ തന്നെ കുച്ചോയിലൂടെ ഹുയസ്ക ബാഴ്‌സയെ ഞെട്ടിച്ച് ഗോള്‍ നേടി. 16ാം മിനിറ്റില്‍ മെസി ബാഴ്‌സയെ ഒപ്പമെത്തിച്ചു. പിന്നീട് ജോര്‍ജെ പുലിഡോയുടെ സെല്‍ഫ് ഗോളിലൂടെയും സുവാരസിന്‍റെ ഗോളിലൂടെയും ബാ‍ഴ്സ ലീഡിയുര്‍ത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഗല്ലാറിലൂടെ ഹുയസ്‌ക തിരിച്ചടിച്ചു.

രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മെസിയും കൂട്ടരും അഞ്ച് ഗോളുകളാണ് ഹുയസ്കയ്ക്ക് സമ്മാനിച്ചത്. ഹാട്രിക് ഗോള്‍ നേടാന്‍ അവസരം മുന്നില്‍
നില്‍ക്കെ ലഭിച്ച പെനാല്‍റ്റി മെസി ഇഞ്ച്വറി സമയത്ത് സുവാരസിന് കൈമാറിയതായിരുന്നു മത്സരത്തെ ശ്രദ്ധേയമാക്കിയത്.

മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ മെസി രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ആദ്യ അസിസ്റ്റോടെ ലാ ലിഗ മോഡേണ്‍ യുഗത്തില്‍ 150 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യതാരമെന്ന അപൂര്‍വ റെക്കോഡ് മെസിയെ തേടിയെത്തി. പിന്നീട് ഒരു അസിസ്റ്റ് കൂടി നല്‍കിയതോടെ 151 അസിസ്റ്റുകള്‍ മെസിയുടേതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News