എലിപ്പനി: സംസ്ഥാനത്ത് പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷമമില്ല; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: കെകെ ശൈലജ

തിരുവനന്തപുരം : എലിപ്പനിയെ കുറിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ.

പ്രതിരോധമരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് സംസ്ഥാനത്ത് യാതൊരു ക്ഷാമവുമില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. പ്രതിരോധ മരുന്നുകള്‍ ക‍ഴിക്കാന്‍ ആളുകള്‍ തയ്യാറാവാത്തതാണ്. മരണസംഖ്യ ഉയരാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട് ചുരുക്കം പേരില്‍ മാത്രമേ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളു.

അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

എലിപ്പനിയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോ‍ഴിക്കോട് ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News