അർബുദരോഗിയായ ഗുജറാത്തിലെ യാചകൻ കേരളത്തിന് നൽകിയത് അയ്യായിരം രൂപ. ഗുജറാത്തിലെ തെരുവീഥികളിൽ ഭിക്ഷയെടുത്ത് പ്രജാപതി എന്ന 80 കാരൻ നേടിയ അയ്യായിരം രൂപയ്ക്ക് ഇന്ന് അയ്യായിരം കോടി രൂപയുടെ മുല്യമുണ്ട്.

തന്‍റെ ചെറുസമ്പാദ്യം കേരളത്തിലെ പ്രളയബാധിതർക്കായി നൽകിയിരിക്കുകയാണ് അർബുദരോഗി കൂടിയായ പ്രജാപതി.മൂന്നു മാസം മുന്‍പാണ് അര്‍ബുദം സ്ഥീരികരിച്ചത്.

സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ഒരു രാജ്‍കോട്ടിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിവരികയാണ്.

ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിനായി നീട്ടിയത്. കേരളത്തിലെ ആളുകളുടെ അവസ്ഥയറിഞ്ഞ് എനിക്കു സഹിക്കാനായില്ല.

ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല. , പ്രജാപതി പറയുന്നു. മുന്‍പും ഇത്തരം പല സഹായങ്ങളും പ്രജാപതി ചെയ്തിട്ടുണ്.

ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ട് നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള 10 പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണക്കമ്മലും പുസ്തങ്ങളും മറ്റ് പഠനോപകരണങ്ങളും വാങ്ങാന്‍ ധനസഹായവും അദ്ദേഹം നല്‍കിയിരുന്നു.