തൊഴിലാളി‐ കർഷക മഹാറാലിക്ക് ദില്ലിയിലേക്ക് ജനപ്രവാഹം; രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത് ബഹുജനപ്രക്ഷോഭത്തിലെ മഹാധ്യായം

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ നടക്കുന്ന മഹാറാലി പ്രതിഷേധത്തിന്‍രെ പുതിയ അധ്യായം രചിക്കും.

മഹാറാലിയിൽ പങ്കെടുക്കാൻ ആയിരങ്ങൾ രാജ്യതലസ്ഥാനത്തേക്ക് പ്രവഹിച്ചുതുടങ്ങി. കേരളത്തിൽനിന്നുള്ള പതിനായിരത്തിലേറെ വളന്റിയർമാരും ഇവരിൽപ്പെടും. ബുധനാഴ്ച രാംലീല മൈതാനമടക്കം എട്ട് കേന്ദ്രത്തിൽനിന്നാണ‌് റാലി തുടങ്ങുക.

നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച‌് ജനലക്ഷങ്ങൾ നടത്തുന്ന പാർലമെന്റിലേക്ക് മാർച്ച് ബുധനാഴ്‌ചയാണ്.

15 ഇന ആവശ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി ‐ കർഷക മഹാറാലി.

· വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക,

· തൊഴിൽ സൃഷ്ടിക്കായി ക്രിയാത്മക നടപടി സ്വീകരിക്കുക,

· 18,000 രൂപ മിനിമം കൂലി അനുവദിക്കുക,

· തൊഴിലാളിവിരുദ്ധമായ തൊഴിൽ നിയമ ഭേദഗതി നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയുക,

· കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി അധികമായി കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക,

· കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വായ്പയിളവ് പ്രഖ്യാപിക്കുക,

· കർഷകത്തൊഴിലാളികൾക്കായി സമഗ്ര നിയമനിർമാണം നടപ്പാക്കുക,

· തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ മേഖലകളിലും നടപ്പാക്കുന്നതിനു പുറമെ
നഗരപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക,

· ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക,

· ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള സാമൂഹ്യസുരക്ഷ എല്ലാവർക്കും ഉറപ്പാക്കുക,

· കരാർതൊഴിൽ അവസാനിപ്പിക്കുക,

· വനാവകാശ നിയമം നടപ്പാക്കുക,

· നിർബന്ധിത ഭൂമിയേറ്റെടുക്കൽ അവസാനിപ്പിക്കുക,

· പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവരുടെ ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കുക,

· നവലിബറൽ നയങ്ങൾ തിരുത്തുക.

ഇതോടൊപ്പം, ആൾക്കൂട്ട ഹത്യകൾ, സദാചാര പൊലീസിങ്, സനാതൻ സൻസ്‌തയടക്കമുള്ള തീവ്രഹൈന്ദവ സംഘടനകൾ നടത്തുന്ന കൊലപാതകങ്ങൾ,

മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കെതിരായ പ്രതിഷേധം കൂടിയാണ് റാലി. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തോടുള്ള ഐക്യദാർഢ്യവും റാലി പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News