മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിക്കും

മുഖ്യമന്ത്രിയുടെ അഭാവത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കും.

മന്ത്രി ജയരാജനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറെപ്പടുവിച്ചു.ചികിത്സാർത്ഥം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ പശ്ചാത്തലത്തിലാണ് ഇത്.

ക‍ഴിഞ്ഞ പതിനാറാം തിയ്യതിയായിരുന്നു ചികിത്സാര്‍ഥം മുഖ്യമന്ത്രി വിദേശത്ത് പോവാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിയെ തുടര്‍ന്ന് യാത്രമാറ്റി വയ്ക്കുകയായിരുന്നു.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമമായി നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയും മന്ത്രിയുടെ ഒാഫീസും കാര്യക്ഷമമായി ദുരന്തത്തെ പിടിച്ച്കെട്ടുകയായിരുന്നു.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വരുതിയിലായ ശേഷമാണ് അദ്ദേഹം ചികിത്സ തേടാന്‍ തീരുമാനിച്ചത്. തുടര്‍ന്നും ഇ ഫയല്‍ സംവിധാനം വ‍ഴി ഫയലുകളിലും സംസ്ഥാനത്തെ ഭരണ കാര്യങ്ങളിലും മുഖ്യമന്ത്രി നേതൃത്വം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News