പ്രളയക്കെടുതി; മന്ത്രിമാര്‍ക്ക് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സംസ്ഥാന മന്ത്രിമാർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, ജലവിഭവ വകുപ്പ് മാത്യു ടി. തോമസ് എന്നിവർക്ക് ശക്തമായ മ‍ഴയുടെ സാഹചര്യത്തില്‍ ഡാം യഥാസമയം തുറക്കാതിരുന്നതിൽ പങ്കുണ്ടന്ന് ആരോപിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ മന്ത്രിമാർക്ക് വ്യക്തിപരമായി പങ്കുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. മന്തിമാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്നാനായിരുന്നെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.

എന്നാൽ സർക്കാർ കക്ഷിയായ സാഹചര്യത്തിൽ മന്ത്രിമാരെ വ്യക്തിപരമായി കക്ഷി ചേർക്കേണ്ടതില്ലന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News