പ്രണയവും വിപ്ലവവും ഒരുപോലെ പൂത്ത ആ വരാന്ത ഇനിയില്ല; പയ്യന്നൂര്‍ കോളേജ് വരാന്ത ഇനി ഓര്‍മ്മകളില്‍

വിപ്ലവവും പ്രണയവും അനുഭവസ്തര്‍ക്ക് ഗൃഹാതുരതയും സമ്മാനിച്ച പയ്യന്നൂര്‍ കോളേജ് വരാന്ത ഇനിയില്ല.

കോളേജ് പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും ഓര്‍മ്മകളിലേക്ക് ഓടിയെത്താറുണ്ട് പയ്യന്നൂര്‍ കോളേജിന്‍റെ ഈ ഇടനാ‍ഴി.

കോളേജ് നവീകരണത്തിന്‍റെ ഭാഗമായി ഈ വരാന്ത പൊളിച്ചുനീക്കാനൊരുങ്ങുകയാണെന്ന് പയ്യന്നൂര്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സിനിമാ താരവുമായ സുബീഷ് സുധിയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

കൗമാരക്കാര്‍ എന്നും പ്രിയപ്പെട്ട പ്രണയചിത്രം തട്ടത്തിന്‍ മറയത്തിനൊപ്പം വടക്കന്‍ കേരളത്തിലെ പ്രണയാതുരമായ ആ കാറ്റിനൊപ്പം ഈ വരാന്തയും നിത്യ ഹരിതമായ ഒരു കഥാപാത്രമായി മലയാളി യുവാക്കളുടെ മനസില്‍കയറിയിട്ട് കുറച്ചധികം കാലമായി.

ആയിഷയുടേയും വിനോദിന്‍റെയും പ്രണയാര്‍ദ്രമായ സംഭാഷണങ്ങള്‍ക്കൊപ്പം ഈ വരാന്ത നമ്മുക്ക് അത്രപ്രിയപ്പെട്ടതായി.

മഹാരാജാസിലെ പിരിയന്‍ ഗോവണി പോലെ, കിരീടത്തിലെ കലുങ്ക് പോലെ, പയ്യന്നൂര്‍ കോളേജിലെ ഈ വരാന്തയും നമ്മള്‍ക്കൊപ്പം കൂടി.

സിനിമയ്ക്കായി കോലേജ് അന്വേഷിച്ച് നടന്ന വിനീത് ശ്രീനിവാസന് കോളേജ് കാണിച്ചുകൊടുത്തത് പയ്യന്നൂരുകാരന്‍ കൂടിയായ സുഭീഷ് സുധിയാണ്.

കാസര്‍ഗോഡ് ജില്ലയിലെ ഒരു കോളേജ് വേണമെന്നായിരുന്നു വിനീതിന്‍റെ ആവശ്യം എന്നാല്‍ കോളേജ് കണ്ടതോടെ സിനിമയ്ക്ക് അനുയോജ്യമായ സ്ഥലം ഇത് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നെന്ന് സുബീഷ് സുധി ഒാര്‍ത്തെടുക്കുന്നു.

കാലങ്ങള്‍ക്ക് ശേഷം കോളേജിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കെല്ലാം ഈ വരാന്ത ഗൃഹാതുരമായ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി എ‍ഴുതിയ ഡയലോഗ് ആണെങ്കിലും ആയിഷയുടേയും വിനോദിന്‍റെയും പ്രണയം ആ വരാന്തയിലൂടെ നടന്നപ്പോള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിനീത് പറഞ്ഞതായും സുബീഷ് ഓര്‍ത്തെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News