കാലവര്‍ഷക്കെടുതി: തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

കാലവര്‍ഷക്കെടുതിയിൽ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിർദ്ദേശം. മന്ത്രി എ.സി മൊയ്തീനാണ് നിര്‍ദ്ദേശം നൽകിയത്.

മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ തെറ്റായ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസി.എഞ്ചിനീയര്‍ കെ.ടി അലി ഫൈസല്‍, ദിവസവേതന അടിസ്ഥാനത്തില്‍ ഒവര്‍സിയറായി ജോലി നോക്കുന്ന എ.സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തിയിരുന്നു. ചീഫ് എഞ്ചിനീയറുടെ പ്രാഥമിക റിപപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനും, എ.സതീഷിനെ സേവനത്തില്‍ നിന്നും ഉടന്‍ വിടുതല്‍ ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News